ബ്രിട്ടനിലെ സ്റ്റീല്‍ പ്ലാന്റുകള്‍ പൂട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്

ബ്രിട്ടനിലെ സ്റ്റീല്‍ പ്ലാന്റുകള്‍ പൂട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്

ലണ്ടന്‍: യുകെയിലെ ടാറ്റാ സ്റ്റീലിന്റെ പ്ലാന്റുകള്‍ അടച്ചു പൂട്ടാനൊരുങ്ങി കമ്പനി. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുകെ സര്‍ക്കാരില്‍ നിന്ന് സബ്സിഡി ലഭിക്കാത്തതാണ് കാരണം. ഹരിത സ്റ്റീല്‍ പ്ലാന്റിനായി 1.5 ബില്യണ്‍ പൗണ്ടിന്റെ സബ്സിഡി കരാറിനായി രണ്ട് വര്‍ഷമായി ടാറ്റ ശ്രമിക്കുകയാണ്.

ഡീകാര്‍ബണൈസേഷന്‍ പദ്ധതികളുടെ ഭാഗമായി നിലവിലുള്ളവ മാറ്റി രണ്ട് ഇലക്ട്രിക് ആര്‍ക് ഫര്‍ണസുകള്‍ സ്ഥാപിക്കാനാണ് ടാറ്റയുടെ പദ്ധതി. ഇലക്ട്രിക് യൂണീറ്റ് ഇപ്പോഴുള്ള ബ്ലാസ്റ്റ് ഫര്‍ണസുകളെക്കാള്‍ കാര്‍ബണ്‍ നിര്‍ഗമനം കുറഞ്ഞവയാണ്. പഴയവ ഡീകമ്മീഷന്‍ ചെയ്ത് പുതിയവ തുടങ്ങുന്നതിന് ഏകദേശം 3 ബില്യണ്‍ പൗണ്ടാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

യുകെയിലേത് കൂടാതെ നെതര്‍ലാന്‍ഡ്സിലും ടാറ്റ സ്റ്റീല്‍ നിര്‍മിക്കുന്നുണ്ട്. 2050 ഓടെ നെറ്റ് -സീറോ കാര്‍ബണ്‍ നിര്‍ഗമനം ആണ് കമ്പനി ലക്ഷ്യമിടുന്നത്. സൗത്ത് വെയില്‍സിലുള്ള ടാറ്റയുടെ യൂണീറ്റ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കേന്ദ്രമാണ്. ഏകദേശം 8000 ജീവനക്കാരാണ് ടാറ്റ സ്റ്റീല്‍സിന് യുകെയില്‍ ഉള്ളത്. സര്‍ക്കാര്‍ സഹായമില്ലാതെ ഹരിത സ്റ്റീല്‍ പ്ലാന്റിലേക്ക് മാറാന്‍ സാധിക്കില്ലെന്നും എന്‍. ചന്ദ്രശേഖരന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.