തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറകുകളില്‍ സ്വീകരിക്കില്ല. ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത ബില്ലിങ് മുതല്‍ പരിഷ്‌കാരം നിലവില്‍ വിരും.
നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്.
ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകും.
രണ്ടായിരം രൂപയില്‍ നിന്ന് ആയിരം ആയി പരിധി കുറയ്ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുകയും ചെയ്യും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ ഒരു ഉപയോക്താവ് നേരിട്ട് കൗണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരമാവധി ഓണ്‍ലൈനായി സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.