തിരുവനന്തപുരം: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിന്റെ കാലില്‍ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയാണ് ഒടിഞ്ഞ് കാലില്‍ കയറിയത്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയതാണ് കുട്ടി.
ആദ്യം കുട്ടിയുടെ കയ്യിലാണ് ഡ്രിപ്പ് ഇട്ടത്. എന്നാല്‍ കയ്യില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലില്‍ കുത്തുകയായിരുന്നു. ഇതിനിടെയാണ് സൂചി കാലില്‍ ഒടിഞ്ഞ് തറച്ചത്. ഉടന്‍ തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തത്. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇതിനിടെ നെയ്യാറ്റിന്‍കര ആശുപത്രിയിലെ നഴ്സുമാര്‍ മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച് കുടുംബം രംഗത്തെത്തി.
ആശുപത്രി അധികൃതരില്‍ നിന്ന് സംഭവത്തെക്കുറിച്ച് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.