ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല; ഘട്ടംഘട്ടമായി ഡിജിറ്റലാകാന്‍ കെഎസ്ഇബി

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല; ഘട്ടംഘട്ടമായി ഡിജിറ്റലാകാന്‍ കെഎസ്ഇബി

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കി.

അടുത്ത മാസം മുതലാണ് പുതിയ രീതിയിലേക്ക് മാറുക. വൈദ്യുതി ചാര്‍ജ് സ്വീകരിക്കുന്നത് പൂര്‍ണ്ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12 ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് തീരുമാനം. കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടറാണ് ഉത്തരവിറക്കിയിരിക്കുന്നത്.

എല്ലാ തരം ഉപഭോക്താക്കള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. നിലവില്‍ അമ്പത് ശതമാനത്തോളം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് പണം അടയ്ക്കുന്നതെന്നാണ് കണക്ക്. പരമാവധി ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 1,000 രൂപയുടെ ബില്ലടക്കാന്‍ കൗണ്ടറിലെത്തുന്നവര്‍ക്ക് ഒന്നോ രണ്ടോ തവണ മാത്രം ഇളവ് നല്‍കിയാല്‍ മതി.

ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രമേ ബില്‍ സ്വീകരിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം 500 രൂപയുടെ ബില്ലുമായി കൗണ്ടറിലെത്തുന്നവരെയും ഘട്ടംഘട്ടമായി ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.