ഗുവാഹത്തി: ബി.ജെ.പി മേഘാലയ നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ റിസോര്‍ട്ടില്‍ റെയ്ഡ്. ബെര്‍നാര്‍ഡ് എന്‍ മാരക്കിന്റെ റിസോര്‍ട്ടിലാണ് റെയ്ഡ് നടത്തിയത്. ഇയാള്‍ക്കെതിരെ അനാശാസ്യത്തിന് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. എന്നാല്‍, ബി.ജെ.പി നേതാവ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
റിസോര്‍ട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ ഞെട്ടലിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെന്നും പൊലീസ് അറിയിച്ചു. വേശ്യാലയമായി റിസോര്‍ട്ട് ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന മൊഴി പെണ്‍കുട്ടികള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി തനിക്കെതിരെ പകപോക്കുകയാണെന്നുമാണ് ബി.ജെ.പി നേതാവിന്റെ വിശദീകരണം. പൊലീസ് അനധികൃതമായി റിസോര്‍ട്ടില്‍ പ്രവേശിച്ച് താന്‍ സ്‍പോണ്‍സര്‍ ചെയ്ത പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും അവരെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ചുവെന്ന് പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.