യു.എസില്‍ ഒരു വ്യക്തിക്ക് ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥിരീകരിച്ചു

യു.എസില്‍ ഒരു വ്യക്തിക്ക് ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: യു.എസില്‍ ഒരാള്‍ക്ക് ഒരേസമയം കോവിഡും മങ്കിപോക്സും സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ മിറ്റ്‌ചോ തോംസണാണ് രണ്ടു രോഗങ്ങളും സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെയായിരുന്നു ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളിലാണ്, രോഗലക്ഷണങ്ങളെ തുടര്‍ന്നുള്ള വിശദ പരിശോധനയില്‍ മങ്കി പോക്സും സ്ഥിരീകരിച്ചത്.

ദേഹത്തും കൈ കാലുകളിലും കഴുത്തിലും ഉള്‍പ്പടെ ചുവന്ന കുമിളകള്‍ രൂപപ്പെട്ടതോടെയാണ് മങ്കി പോക്സ് പരിശോധന നടത്തിയത്. രോഗിക്ക് കടുത്ത പനിയും ശരീര വേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. വെള്ളം പോലും കുടിക്കാന്‍ സാധിച്ചിരുന്നില്ല. കോവിഡ്, മങ്കി പോക്സ് വൈറസുകള്‍ ഒരേസമയം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ ഡീന്‍ വിന്‍സ്ലോ പ്രതികരിച്ചു. രോഗിയുടെ നിര്‍ഭാഗ്യം എന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലും അതിവേഗം രോഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനകം 71 രാജ്യങ്ങളില്‍ 16,000ത്തോളം മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.