യഥാര്‍ത്ഥ പേര് 'പുതി'; ദ്രൗപതി എന്ന പേരിട്ടത് സ്കൂള്‍ അധ്യാപകൻ: വെളിപ്പെടുത്തലുമായി രാഷ്ട്രപതി

യഥാര്‍ത്ഥ പേര് 'പുതി'; ദ്രൗപതി എന്ന പേരിട്ടത് സ്കൂള്‍ അധ്യാപകൻ: വെളിപ്പെടുത്തലുമായി രാഷ്ട്രപതി

ഭുവനേശ്വര്‍: തന്റെ പേര് ദ്രൗപതിയെന്നല്ലെന്ന് രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപതി മുര്‍മുവിന്റെ വെളിപ്പെടുത്തൽ. യഥാര്‍ത്ഥ പേര് 'പുതി' എന്നായിരുന്നുവെന്നും ദ്രൗപതി എന്ന പേരിട്ടത് സ്കൂള്‍ അധ്യാപകനായിരുന്നുവെന്നു മുര്‍മു വെളിപ്പെടുത്തി.

സന്താലി വിഭാഗക്കാരില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ മുത്തശിയുടെ പേരാണ് ഇടുന്നത്. ആണ്‍കുഞ്ഞെങ്കില്‍ മുത്തച്ഛന്റെ പേരും. അങ്ങനെയാണ് 'പുതി' എന്ന് പേരിട്ടത്. എന്നാല്‍ സ്കൂള്‍ കാലഘട്ടമായപ്പോഴേയ്ക്കും അധ്യാപകരിലൊരാള്‍ ദ്രൗപതി എന്ന് വിളിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ പുതി എന്ന് പേര് ഇഷ്ടമല്ലാത്തതിനാല്‍ മഹാഭാരതത്തിലെ പേര് വിളിക്കുന്നതാണെന്നായിരുന്നു അധ്യാപകന്റെ മറുപടി.

മുര്‍മുവിന്റെ സ്കൂള്‍ കാലഘട്ടത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് മാറി വന്ന അധ്യാപകരും സഹപാഠികളും ദ്രൗപതി എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ പേര് ഇതായി മാറുകയായിരുന്നു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ ടുഡുവുമായുള്ള വിവാഹശേഷം ദ്രൗപതി മുര്‍മു എന്ന പേര് സ്വീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.