കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം: ഫാര്‍മേഴ്‌സ് അസോസിയേഷന്‍

കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം: ഫാര്‍മേഴ്‌സ് അസോസിയേഷന്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷികമേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടലുകള്‍ നടത്താതെ സങ്കീര്‍ണ്ണമാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ കൂടുതല്‍ സംഘടിച്ചു നീങ്ങണമെന്നും ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രഖ്യാപിച്ചു.   

പാറത്തോട് പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം ഐഫ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കര്‍ഷക സമരത്തിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാകുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും ബഫര്‍സോണ്‍, വന്യജീവി അക്രമം, ഭൂപ്രശ്‌നങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ജനദ്രോഹസമീപനത്തിന് അവസാനമുണ്ടാകണമെന്നും അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു. ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സമാപന സന്ദേശം നല്‍കി. ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍ നിന്നു പുറത്തു കടക്കാന്‍ മലയോര ജനത അനുവദിക്കില്ലെന്നും പട്ടയമുള്‍പ്പെടെയുള്ളതും റവന്യൂ ഭൂമിയായി കൈവശം വെച്ചനുഭവിക്കുന്നതുമായ കൃഷിയിടങ്ങള്‍ വനമാക്കാന്‍ കര്‍ഷകർ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഒന്നാം കര്‍ഷക കമ്മീഷന് മുമ്പാകെയുള്ള നിവേദനങ്ങള്‍ ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന് സമര്‍പ്പിച്ചു.
ബേബിച്ചന്‍ ഏര്‍ത്തയില്‍, തോമസ് ജോസഫ് കാഞ്ഞൂപ്പറമ്പില്‍, മറിയാമ്മ ജോസഫ്, പ്രൊഫ.സാജു ജോസഫ്, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, സൈമണ്‍ ഇലഞ്ഞിമറ്റം, സിബി നമ്പുടാകം, ജോണ്‍സി ജേക്കബ്, സൈമണ്‍ ഇല്ലിക്കല്‍, ഷാജി ജേക്കബ്, കെ.സി. ബേബിക്കുട്ടി കൂഴീക്കാട്ട്, പി.എം. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്-
രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഒന്നാം കര്‍ഷക കമ്മീഷന്‍ മുമ്പാകെ ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാറത്തോട് പെന്‍ഷന്‍ ഭവനില്‍വെച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ കര്‍ഷക പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന് ഐഫ ജില്ലാ സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍ സമര്‍പ്പിക്കുന്നു. മറിയാമ്മ ജോസഫ്, പ്രൊഫ.സാജു ജോസഫ്, ബേബിച്ചന്‍ ഏര്‍ത്തയില്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, സൈമണ്‍ ഇലഞ്ഞിമറ്റം, സിബി നമ്പുടാകം, ജോണ്‍സി ജേക്കബ്, സൈമണ്‍ ഇല്ലിക്കല്‍, ഷാജി ജേക്കബ് എന്നിവര്‍ സമീപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.