ന്യൂഡല്‍ഹി: തന്റെ മൊബൈല്‍ സിംകാര്‍ഡ് കഴിഞ്ഞ 24 മണിക്കൂറായി പ്രവര്‍ത്തനരഹിതമാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ചില ബിജെപി നേതാക്കളെ വോട്ട് തേടി വിളിച്ച ശേഷമാണ് മൊബൈല്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലെത്തിയതെന്നും അവര്‍ ആരോപിച്ചു.
പൊതുമേഖല ടെലകോം സേവന ദാതാക്കളായ എംടിഎന്‍എല്‍ തന്റെ കെവൈസി വിവരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇത് സംബന്ധിച്ച ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
ചില ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തന്റെ മൊബൈലിലേക്കുള്ള കോളുകള്‍ വഴിതിരിച്ച് വിടുകയായിരുന്നുവെന്ന് മാര്‍ഗരറ്റ് ആല്‍വ ആരോപിക്കുന്നു. ആരെയും വിളിക്കാനോ, കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. ഫോണിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ചാല്‍ ഇന്ന് രാത്രി ബിജെപി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എംപിമാരെ വിളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ഗരറ്റ് ആല്‍വയെയുടെ ആരോപണങ്ങളോട് ബിഎസ്എന്‍എലോ, ബിജെപി നേതാക്കളോ പ്രതികരിച്ചിട്ടില്ല. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥി ജഗദീപ് ധന്‍കര്‍ അനായാസം ജയിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.