വിദേശ രാജ്യങ്ങളില്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ 17,848; കേന്ദ്രം കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

വിദേശ രാജ്യങ്ങളില്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ 17,848; കേന്ദ്രം കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ശമ്പളം ലഭിക്കാതെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 17,848 ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്‌സഭയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2020 മാര്‍ച്ചിനും 2021 ഡിസംബറിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരമാണ് മന്ത്രാലയം വിവരങ്ങള്‍ ലോക്‌സഭയില്‍ ധരിപ്പിച്ചത്. ഉന്നതതല ഉഭയകക്ഷി യോഗങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ മദദ് വഴി കരാര്‍ പ്രശ്‌നം, നഷ്ടപരിഹാരം, കുടിശ്ശിക, തൊഴിലാളി ദുരുപയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബെന്നി ബഹനാന്‍ എംപിയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ രാജ്യങ്ങളിലേക്കുള്ള ജോലി തട്ടിപ്പില്‍ കുടുങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കൂടുതല്‍ പേരും തട്ടിപ്പിന് ഇരയാകുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.