അജ്ഞാത കേന്ദ്രത്തിലേക്ക് സൗജന്യയാത്ര, പ്രഖ്യാപനം നടത്തി വിസ് എയർ

അജ്ഞാത കേന്ദ്രത്തിലേക്ക് സൗജന്യയാത്ര, പ്രഖ്യാപനം നടത്തി വിസ് എയർ

അബുദബി: യാത്രാക്കാർക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി അബുദബി വിസ് എയർ. യുഎഇയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ഒരുക്കുന്ന വിസ് എയറാണ് ഉപഭോക്താക്കള്‍ക്കായി അജ്ഞാത കേന്ദ്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. ആ​ഗ​സ്റ്റ് 26ന് ​അ​ബു​ദ​ബി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 28ന് ​തി​രി​ച്ചെ​ത്തും. 

ഇ​തി​ന്​ അ​വ​സ​രം ല​ഭി​ക്കാ​ൻ വി​സ്എ​യ​ര്‍ ഒ​രു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്ക​ണം. ഗെറ്റ് ലോസ്റ്റ് വിത്ത് വിസ് എന്ന ഹാഷ് ടാഗോടെ ഇന്‍സ്റ്റാഗ്രാമില്‍ അവിസ്മരീയ യാത്രാനുഭവം പങ്കുവയ്ക്കുകയാണ് വേണ്ടത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 100 പേർക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക. ആ​ഗ​സ്റ്റ് ഏ​ഴി​നു രാ​ത്രി 11.59 വരെയാണ് മത്സരം. മത്സരത്തില്‍ ജയിക്കുന്നയാള്‍ക്ക് യാത്രയില്‍ പങ്കാളിയെകൂടി ഒപ്പം കൂട്ടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.