ഇടിയും മഴയും, അസ്ഥിരകാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതർ

ഇടിയും മഴയും, അസ്ഥിരകാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതർ

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ഇടിയോട് കൂടിയ മഴ ലഭിച്ചു.അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളിലേക്ക് യാത്രപോകരുതെന്നും മഴ കൂടുതലുണ്ടാകുമെന്ന് മുന്നറിയിപ്പുളള ഇടങ്ങളിലുളളവർ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധിക‍ൃതർ ഓർമ്മിപ്പിച്ചു. 

ഖോർഫക്കാനിലും ഫുജൈറയിലുമെല്ലാം അന്തരീക്ഷം മേഘാവൃതമാണ്. ഇന്ന് പുലർച്ചെ ഫുജൈറ തീര പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു.മഴയെ തുടർന്ന് റോഡുകളില്‍ വെളളക്കെട്ട് രൂപപ്പെട്ടു. ഖോർഫക്കാനില്‍ മിന്നലടിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റോം സെന്‍റർ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.