ന്യൂഡല്‍ഹി: കുരങ്ങു പനി ലക്ഷണങ്ങളുമായി ഡല്‍ഹിയില്‍ ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് ഇന്നലെ വൈകിട്ടോടെ രോഗ ലക്ഷണങ്ങളുമായി ഒരാളെ പ്രവേശിപ്പിച്ചത്. രോഗിക്ക് കടുത്ത പനിയും ചര്‍മ്മത്തില്‍ ചുണങ്ങുകളും ഉണ്ട്. ഇതേത്തുടര്‍ന്ന് ശ്രവം സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് കുരങ്ങു പനി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ കേരളത്തിലും ഒരാള്‍ ഡല്‍ഹിയിലുമാണ്. ജൂലൈ 24ന് വിദേശ യാത്ര നടത്തിയിട്ടില്ലാത്ത മുപ്പത്തിനാലുകാരനിലാണ് ആദ്യമായി ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇയാളെ നഗരത്തിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ അടുത്തിടെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഒരു സ്റ്റാഗ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ പനിയും ചര്‍മ്മത്തില്‍ പാടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.