ഫീച്ചറുകളുടെ മാലപ്പടക്കം പൊട്ടിച്ച് വാട്ട്സ്ആപ്പ്; വരാന്‍ പോകുന്നത് ഇടിവെട്ട് മാറ്റങ്ങള്‍

 ഫീച്ചറുകളുടെ മാലപ്പടക്കം പൊട്ടിച്ച് വാട്ട്സ്ആപ്പ്; വരാന്‍ പോകുന്നത് ഇടിവെട്ട് മാറ്റങ്ങള്‍

ഓരോ ദിവസവും പുതുപുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്ട്സ്ആപ്പ്. പെയ്‌മെന്റ് ഓപ്ഷന്‍ കൊണ്ടു വന്ന് വന്‍ വിജയം നേടിയതിന് പിന്നാലെ ഗ്രൂപ്പ് സെറ്റിങ്‌സില്‍ അടക്കം വാട്ട്സ്ആപ്പ് അടുത്തിടെ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എന്നാല്‍ ഇവിടംക്കൊണ്ടൊന്നും തീരുന്നില്ല എന്ന സൂചന നല്‍കുകയാണ് വാട്ട്സ്ആപ്പ് ഇപ്പോള്‍.

വരും ദിവസങ്ങളില്‍ വ്യത്യസ്തത നിറഞ്ഞ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ ഇനി വരാന്‍ പോകുന്ന പ്രധാനപ്പെട്ട ഫീച്ചറുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം:

സ്റ്റാറ്റസിലും ഇനി മുതല്‍ ക്വിക്ക് റിയാക്ഷന്‍

സ്‌ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറികള്‍ക്ക് ക്വിക്ക് റിയാക്ഷന്‍ നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. എന്നാല്‍ ഈ ഫീച്ചര്‍ വാട്ട്സ് ആപ്പില്‍ എന്നെത്തുമെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തിയത്. എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ഏതാണ്ട് എത്തിക്കഴിഞ്ഞു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും സമാനമായി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ് ആപ്പിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ടെസ്റ്റിങ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇത് ഉപയോക്താക്കളിലേക്ക് എത്തും.

പാസ്റ്റ് പാര്‍ട്ടിസിപെന്‍സ് ഫീച്ചര്‍

വാട്ട്സ്ആപ്പിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും വ്യത്യസ്തമായ ഒരു ഫീച്ചര്‍ ആണിത്. പബ്ലിക് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ 60 ദിവസങ്ങള്‍ക്കുള്ളില്‍ ലെഫ്റ്റ് ആയവരെ കുറിച്ചുള്ള വിവരങ്ങള്‍ ഗ്രൂപ്പിലെ മറ്റ് മെമ്പര്‍മാരെ അറിയിക്കുന്ന ഫീച്ചറാണ് പാസ്റ്റ് പാര്‍ട്ടിസിപ്പന്റ്‌സ് എന്ന ഫീച്ചര്‍.

സ്റ്റാറ്റസില്‍ വോയിസ് നോട്ടും

നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസായി അപ്പ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത വോയ്സ് നോട്ടുകളും സ്റ്റാറ്റസായി അപ്പ്‌ലോഡ് ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായിട്ടാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ തയ്യാറാക്കുന്നത്. 'വോയ്സ് സ്റ്റാറ്റസ്' എന്ന് വിളിക്കാന്‍ സാധ്യതയുള്ള ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 2.22.16.3 അപ്ഡേറ്റിനായുള്ള വാട്ട്‌സ് ആപ്പ് ബീറ്റയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാറ്റസ് വിന്‍ഡോയിലും മാറ്റം

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിന്‍ഡോയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഇനി മുതല്‍ സ്റ്റാറ്റസ് വിന്‍ഡോയുടെ ചുവടെ ഒരു മൈക്ക് (വോയ്സ് നോട്ട് ഐക്കണ്‍) എഡിറ്റ്, ക്യാമറ ഐക്കണ്‍ എന്നിവ ഉണ്ടായിരിക്കും. ഇതില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. മൈക്ക് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ വോയിസ് നോട്ടുകള്‍ മെസേജുകളായി അയക്കുന്ന രീതിയില്‍ റെക്കോര്‍ഡ് ചെയ്ത് അടിക്കുറിപ്പോടെ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ സ്റ്റാറ്റസിലേക്ക് ഷെയര്‍ ചെയ്യപ്പെടുന്ന മറ്റ് ഫോട്ടോകളും വീഡിയോകളും പോലെ വോയ്സ് നോട്ടും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യപ്പെടും.

അണ്‍റീഡ് ചാറ്റ്

ഫില്‍ട്ടര്‍ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ക്കായി വാട്ട്‌സ് ആപ്പ് ഒരുക്കുന്ന പുതിയ ഫീച്ചര്‍ ആണ് അണ്‍റീഡ് ചാറ്റ് ഫില്‍ട്ടര്‍. ഇത് ആദ്യമായല്ല ആപ്പില്‍ ഇത്തരമൊരു ഫീച്ചര്‍ കൊണ്ടു വരുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് നേരത്തെ ഒരു ബീറ്റ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ പരീക്ഷിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അത് നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും വാട്ട്‌സ്ആപ്പ് പോരായ്മകള്‍ പരിഹരിച്ച് ഈ ഫീച്ചര്‍ തിരികെ കൊണ്ടു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.