സാങ്കേതിക തകരാര്‍ പതിവായി: സ്പൈസ് ജെറ്റിനോട് പകുതി സര്‍വീസ് നടത്തിയാല്‍ മതിയെന്ന് ഡിജിസിഎ

സാങ്കേതിക തകരാര്‍ പതിവായി: സ്പൈസ് ജെറ്റിനോട് പകുതി സര്‍വീസ് നടത്തിയാല്‍ മതിയെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിയന്ത്രണം. അടുത്ത എട്ടാഴ്ച 50 ശതമാനം സര്‍വീസുകള്‍ മാത്രമേ നടത്താവൂ എന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.

തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഡിജിസിഎയുടെ ഇടപെടല്‍. ഇതുസംബന്ധിച്ച് സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്പനി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വരുന്ന എട്ടാഴ്ച കാലയളവില്‍ നിരീക്ഷണം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ കമ്പനി സ്വീകരിക്കണമെന്നും ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സുരക്ഷിത വിമാന യാത്ര ഉറപ്പാക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഉത്തരവില്‍ പറയുന്നു. അടുത്തിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചു വിടുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.