മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ; താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

മങ്കിപോക്‌സ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ; താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മങ്കിപോക്സ് വാക്സിന്‍ വികസിപ്പിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് പത്തിനകം താത്പര്യപത്രം സമര്‍പ്പിക്കാനാണ് വാക്സിന്‍ നിര്‍മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കേരളത്തില്‍ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും അടക്കം രാജ്യത്ത് ഇതുവരെ നാലുപേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മറ്റു ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം നിര്‍ണയിക്കുന്നതിനുള്ള കിറ്റ് വികസിപ്പിക്കാന്‍ ഉല്‍പ്പാദകരോടും താത്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, രോഗത്തിന് മങ്കിപോക്‌സെന്ന പേരു മാറ്റണമെന്ന് ന്യൂയോര്‍ക്ക് നഗര ഭരണകൂടം ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. രോഗത്തിന്റെ പേര് വംശീയമായ മുന്‍ധാരണ പരത്താന്‍ കാരണമാകുന്നെന്നും വേര്‍തിരിവ് ഭയന്ന് ചികിത്സ തേടുന്നതില്‍ വിമഖത കാട്ടുന്നുവെന്നും ന്യൂയോര്‍ക്ക് ഭരണകൂടം പറഞ്ഞു.

രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികള്‍ കറുത്ത വര്‍ഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച 1092 പേരെ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.