പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 119 റണ്‍സിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (30). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്.
ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനനിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. മഴ ബാധിച്ച അവസാന ഏകദിനത്തില്‍, ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ (74 പന്തില്‍ 58) മറ്റൊരു അര്‍ധസെഞ്ചുറിയും മൂലം ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.