പന്ത്രണ്ടര ഇരട്ടി വേഗത: ഹൈസ്‌കൂളുകളില്‍ ഇനി 100 എം.ബി.പി.എസ് ബ്രോഡ്ബാന്റ്

പന്ത്രണ്ടര ഇരട്ടി വേഗത: ഹൈസ്‌കൂളുകളില്‍ ഇനി 100 എം.ബി.പി.എസ് ബ്രോഡ്ബാന്റ്

തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിൽ 100 എം.ബി.പി.എസ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. ഇതോടെ സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം വേഗത്തിലാകും.

നിലവിലുള്ള എട്ട് എം.ബി.പി.എസ് വേഗതയുള്ള ഫൈബർ കണക്ഷനുകളിൽ ആണ് പന്ത്രണ്ടര ഇരട്ടി വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെയും സാന്നിധ്യത്തിൽ കൈറ്റ് സിഇഒ അൻവർ സാദത്തും ബിഎസ്എൻഎൽ കേരള സിജിഎം സി.വി വിനോദും ധാരണാപത്രം കൈമാറി.

ഇതോടെ ഹൈടെക് സ്കൂൾ പദ്ധതിയിൽപ്പെട്ട 4625 സ്കൂളുകളിലെ 45,000 ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗതകൂടിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാകും. ഈ ക്ലാസ് മുറികളിൽ 2018 ൽ കിഫ്ബി ധനസഹായത്തോടെ ലാപ്ടോപ്പുകളും മൗണ്ട് ചെയ്ത പ്രൊജക്ടറുകളും യു എസ് ഡി സ്പീക്കറുകളും നെറ്റ്‌വർക്കിംഗ് സൗകര്യവും ഇന്റർനെറ്റ് കൈറ്റ് ലഭ്യമാക്കിയിരുന്നു. വേഗത കൂടിയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും എത്തുന്നത് ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്സ് റൂം വിനിമയങ്ങൾ ശക്തിപ്പെടുത്തും. ഒരു സ്കൂളിൽ പ്രതിമാസ 3300 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള സൗകര്യമാണ് കൈറ്റ് ഒരുക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.