വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കൽ; 18 വയസ് തികയാന്‍ കാത്തിരിക്കേണ്ടന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ പേര്  ചേർക്കൽ; 18 വയസ് തികയാന്‍ കാത്തിരിക്കേണ്ടന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: രാജ്യത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ് തികയാന്‍ കാക്കേണ്ടതില്ലെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍.

17 വയസ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മീഷന്‍ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

നിലവില്‍ ജനുവരി ഒന്നിന് 18 വയസ് തികയുന്നവര്‍ക്ക് മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാനാകൂ. എന്നാല്‍ പുതിയ ഉത്തരവോടെ 17 തികഞ്ഞാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.