ഫ്‌ളോറിഡ: അടുത്ത കാലത്തായി ഭൂമിയുടെ സഞ്ചാര വേഗത വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഒരു മാസത്തിനിടെ പല ദിവസങ്ങളില്‍ നടത്തിയ പഠനത്തില്‍ ഭൂമി സൂര്യനെ ചുറ്റാന്‍ സാധാരണ എടുക്കുന്ന 24 മണിക്കൂര്‍ വേണ്ടിവരുന്നില്ലെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരോ ദിവസം കഴിയും തോറും ഭൂമിയുടെ ഭ്രമണ സഞ്ചാര വേഗതയില്‍ മാറ്റം വരുന്നതായി ഇവര്‍ കണ്ടെത്തി.
കഴിഞ്ഞ ജൂണ്‍ 29 ന് നടത്തിയ പഠനത്തില്‍ 1.59 മില്ലി സെക്കന്റിന്റെ കുറവ് സമയം കൊണ്ട് ഭൂമി സൂര്യനെ ചുറ്റി (സെക്കന്റിന്റെ ആയിരത്തിലൊന്നാണ് മില്ലി സെക്കന്റ്). അതായത് 24 മണിക്കൂര്‍ പൂര്‍ത്തീകരിക്കാന്‍ 1.59 മില്ലി സെക്കന്റ് ശേഷിക്കെ ഭൂമി തന്റെ കറക്കം പൂര്‍ത്തീകരിച്ചു എന്നര്‍ത്ഥം. ജൂലൈ 19ന് 1.47 മില്ലി സെക്കന്റും ജൂലൈ 26 ല്‍ 1.50 മില്ലി സെക്കന്റായി കുറഞ്ഞു.
സമയം കുറയുന്നത് ഭൂമിയുടെ ഭ്രമണ പഥത്തിലെ ചെറിയ വ്യതിയാനമായ ചാന്‍ഡലര്‍ വോബിളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭൂമി വര്‍ദ്ധിച്ച വേഗതയില്‍ കറങ്ങുന്നത് തുടരുകയാണെങ്കില്‍, ഭൂമി സൂര്യനെ ചുറ്റുന്ന നിരക്ക് ആറ്റോമിക് ക്ലോക്കുകളില്‍ നിന്നുള്ള അളവിന് അനുസൃതമായി നിലനിര്‍ത്തുന്നതിന് നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് അവതരിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് ശാസ്ത്രജ്ഞര്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും പ്രയോജനം ചെയ്യുമെങ്കിലും 'നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്നുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത് സമയം 00:00:00 ലേക്ക് പുനസജീകരിക്കുമ്പോള്‍ അത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ ക്രാഷ് ചെയ്യുകയോ ഡാറ്റാ സ്റ്റോറേജിലെ ടൈംസ്റ്റാമ്പുകള്‍ കാരണം ഡാറ്റയെ കേടാക്കുകയോ ചെയ്‌തേക്കാം. ടൈമറുകളെ ആശ്രയിക്കുന്ന സോഫ്റ്റ് വയറുകള്‍ക്ക് ഇത് വിനാശകരമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, നൂറ്റാണ്ടിന്റെ കണക്കെടുത്താന്‍ ഭൂമി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ രണ്ട് മില്ലിസെക്കന്‍ഡ് കൂടുതല്‍ സമയമെടുക്കുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ കാരണങ്ങള്‍ അവ്യക്തമാണെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ ഭൗമപാളികളില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളാകാം കാരണമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.