മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മന്ത്രി ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിന്റെ വിചാരണ വൈകുന്നതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണ കോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും.

എന്നാല്‍ ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ നോക്കി നില്‍ക്കണോ എന്ന് കോടതി ചോദിച്ചു. വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കുന്നത് അല്ലേ നല്ലതെന്നും കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത് പോലെ അനേകം കേസുകള്‍ വരും എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസില്‍ സ്വകാര്യ ഹര്‍ജികള്‍ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്നാം കക്ഷിക്ക് മറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ഹൈക്കോടതിയുടെ ഇന്നത്തെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ ഗതാഗത മന്ത്രി ആന്റണി. രാജു ഒഴിഞ്ഞു മാറി. കോടതിയിലുള്ള കേസില്‍ പറയാനുള്ളതെല്ലാം നിയമസഭയില്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.