ഇടുക്കി പ്രഭാവകേന്ദ്രമായി പുലര്‍ച്ചെ ഭൂചലനം; എറണാകുളത്തും കോട്ടയത്തും പ്രകമ്പനം

ഇടുക്കി പ്രഭാവകേന്ദ്രമായി പുലര്‍ച്ചെ ഭൂചലനം; എറണാകുളത്തും കോട്ടയത്തും പ്രകമ്പനം

ഇടുക്കി: ഇടുക്കിയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.48 നാണ് സംഭവം. രണ്ടുവട്ടം ഭൂമികുലുക്കം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.9 നും മൂന്നിനും ഇടയില്‍ തീവ്രത രേഖപ്പെടുത്തി. ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അളക്കാനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ പരിശോധിച്ചപ്പോഴാണ് പുലര്‍ച്ചെയോടെ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയത്.

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എറണാകുളം, കോട്ടയം ജില്ലകളിലും പ്രകമ്പനം ഉണ്ടായി. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.