കൊച്ചി: കൊച്ചി എം.ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലുള്ള സിനിപോളിസ് മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു. നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍.
രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള പതിനൊന്നു സ്‌ക്രീനുകളാണുള്ളത്. ഇവയില്‍ മൂന്നെണ്ണം വിഐപി കാറ്റഗറികളിലുള്ളതാണ്.
ആധുനിക ടിക്കറ്റ് കൗണ്ടറുകള്‍, ഡിസ്പ്ലെ സിസ്റ്റം, ഭക്ഷണ ശാലകള്‍, വിശാലമായ ലോബി, വ്യത്യസ്തങ്ങളായ കിയോസ്‌ക്കുകള്‍, ഇരിപ്പിടങ്ങളില്‍ നിന്നു തന്നെ ലഘു ഭക്ഷണ പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയുണ്ട്.
ആറര ലക്ഷത്തില്‍ പരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാള്‍, ബ്രിഡ്ജ് വേ ഗ്രൂപ്പിനു കീഴിലെ പീവീസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് എം.ജി റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ സ്‌ക്വയര്‍ മാള്‍ കൊച്ചിക്കാര്‍ക്കും മറ്റ് പ്രദേശങ്ങളില്‍ നിന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തെത്തുന്നവര്‍ക്കും ഷോപ്പിംഗ്, വിനോദം, ഭക്ഷണം എന്നിവ ഒരു കുടകീഴില്‍ ആസ്വദിക്കുന്നതിനുള്ള ഇടമായി മാറുകയാണ്.
2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017 ല്‍ അടച്ചിരുന്നു. പിന്നീട് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് നാളെ ഉച്ചക്ക് ഒരു മണി മുതല്‍ പ്രദര്‍ശനം പുനരാരംഭിക്കുന്നതെന്ന് മാള്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.