പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി സംഗമം നാളെ

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി സംഗമം നാളെ

പാലാ: പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും സംരംഭകരായും ചേക്കേറിയിരിക്കുന്ന പ്രവാസികളും കുടിയേറ്റക്കാരും ഒരുമിച്ചു ചേരുന്ന പ്രവാസി ഗ്ലോബൽ മീറ്റ് ജൂലൈ 30ന്, ഭരണങ്ങാനം ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടത്തപ്പെടും. 48 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രവാസികൾ പങ്കെടുക്കും. കൊയ്‌നോനിയ 2022 എന്ന് പേരിട്ടിരിക്കുന്ന പ്രവാസി സംഗമത്തിന്റെ മുഖ്യ സംഘാടകർ പ്രവാസി അപ്പോസ്റ്റലേറ്റ് മിഡിൽ ഈസ്റ്റ് ടീമാണ്. 


രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30 നു വി. കുർബാനയെത്തുടർന്നു നടക്കുന്ന യോഗത്തിൽ രൂപതാ വികാരി ജനറൽ ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം.എൽ.എ., മോൻസ് ജോസഫ് എം.എൽ.എ., വികാരി ജനറൽ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. റ്റെജി പുതുവീട്ടിക്കളം, ഫാ. ജോർജ് പുത്തൻപുര, സി. ജെസീറ്റ മരിയ ചൂരനാട്ട് എന്നിവർ പ്രസംഗിക്കും.

പ്രസ്തുത ഗ്ലോബൽ മീറ്റിൽ വച്ച് പ്രവാസ മേഖലയിൽ മികവ് പുലർത്തിയവർക്കുള്ള വിവിധ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രവാസി മിഷനറി പുരസ്‌കാരം, പ്രവാസി ദൈവവിളി പുരസ്‌കാരം, ഗുഡ് സമരിറ്റൻ പുരസ്‌കാരം, 10, 12 ക്‌ളാസ്സുകളിൽ A + നേടിയ പ്രവാസി വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം, മുപ്പത്‌ വർഷത്തിലേറെ നഴ്സിംഗ് മേഖലയിൽ സേവനം അനുഷ്ഠിച്ചവർക്കുള്ള പ്രവാസി നഴ്സസ് പുരസ്‌കാരം, ഗോഡ് ഗിഫ്റ്റഡ് ഫാമിലി പുരസ്‌കാരം, ബിസിനസ് സംരംഭകർക്കുള്ള പുരസ്‌കാരം, നാല്പതിലേറെ വർഷം പ്രവാസ ജീവിതം നയിച്ചവർക്കുള്ള പുരസ്‌കാരം എന്നിവയാണ് പ്രസ്തുത യോഗത്തിൽ നൽകുന്നത്. 

യോഗത്തെ തുടർന്ന് പല രാജ്യങ്ങളിൽ നിന്നുള്ള വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.
ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. ഡയറക്ടർമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ജൂട്ടസ് പോൾ, സെക്രട്ടറി രജിത് മാത്യു വരിക്കാനിക്കൽ, ട്രഷറർ സോജിൻ ജോൺ കല്ലുപുര, അസി.കോർഡിനേറ്റർ സിവി പോൾ, മീഡിയ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് തുടങ്ങിയവർ ഉൾപ്പെട്ട മിഡിൽ ഈസ്റ്റ് സമിതിയാണ് സംഘാടനത്തിനു നേതൃത്വം നൽകുന്നത്. അതോടൊപ്പം പ്രവാസി റിട്ടേർണീസ് സമിതി ഭാരവാഹികളായ ഷിനോജ്‌ മാത്യു, ഐജു പൂത്തോട്ടേൽ, ലൂയിസ് മൂക്കൻതോട്ടം എന്നിവർ പ്രാദേശിക കോർഡിനേഷന് നേതൃത്വം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.