സഞ്ചാരികളെ മയക്കി 'മഴവില്ലഴകില്‍' ഒരു ഗ്രാമം

സഞ്ചാരികളെ മയക്കി 'മഴവില്ലഴകില്‍' ഒരു ഗ്രാമം

ഇന്തോനേഷ്യ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാണ്. കാഴ്ചകളും കൗതുകങ്ങളും നിറഞ്ഞ നിരവധി സ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഇന്‍ഡോനേഷ്യയിലെ അതിമനോഹരമായ ഗ്രാമത്തിന്റെ ചിത്രങ്ങളാണ്. റെയിന്‍ബോ വില്ലേജ് എന്നാണ് ഗ്രാമത്തിന്റെ പേര്.

സഞ്ചാരികളെ മയക്കുന്ന ഈ ഗ്രാമം തേടി നിരവധി ആളുകളാണ് എത്തുന്നത്. പ്രദേശവാസികളാണ് റെയിന്‍ബോ വില്ലേജിന്റെ പിറവിയ്ക്ക് പിന്നില്‍. ഒട്ടും ഭംഗിയില്ലാതെ വൃത്തിഹീനമായി കിടന്ന ഗ്രാമത്തെ പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് വര്‍ണാഭമാക്കുകയായിരുന്നു. ഇന്ന് ലോകത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ മഴവില്ല് ഗ്രാമം.

കണ്ണിനും മനസിനും കുളിര്‍മയേകുന്ന അതിമനോഹര കാഴ്ചകളാണ് ഇവിടെ ഉള്ളത്. പല വര്‍ണങ്ങളാല്‍ പൊതിഞ്ഞ ഇവിടം സ്വര്‍ഗ ഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ കപുംങ് പെലാങ്കി എന്ന ഗ്രാമമാണ് റെയിന്‍ബോ വില്ലേജ് ആക്കി മാറ്റിയത്. ഗ്രാമത്തിനകത്തെ വീടുകളും വീഥികളും പല നിറങ്ങളില്‍ അലങ്കരിച്ചത് കാണേണ്ട കാഴ്ച്ച തന്നെയാണ്. 320 ഗ്രാമങ്ങളാണ് ഇവിടെ ഉള്ളത്. പല നിറത്തില്‍ അലങ്കരിച്ച ഇവിടുത്തെ വീഥികളില്‍ ചുവര്‍ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.

ഗ്രാമവാസികളുടെ ഈ ശ്രമത്തിന് സര്‍ക്കാരും കൂടെ നിന്നു. 20000 ഡോളറാണ് സര്‍ക്കാര്‍ ഇതിനായി ധനസഹായം നല്‍കിയത്. സഞ്ചാരികള്‍ മാത്രമല്ല ഫോട്ടോഗ്രാഫര്‍മാരും ഈ ഗ്രാമം തേടി എത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.