കൊല്ലം: ഓണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 23കാരനായ പുത്തന്‍വീട്ടില്‍ അനീഷ് പിടിയിലായത്. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്.
അഞ്ചല്‍ വൃന്ദാവന്‍ ജംക്ഷനില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിത കുമാരിയുടെ മാലയാണ് പൊട്ടിച്ചത്. കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. വിദേശത്ത് ജോലിയുള്ള അനീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പോലിസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി വലിയ സാമൂഹിക, സമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഒരു മാസം മുമ്പാണ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ആത്മഹത്യ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.