ഹിജ്റ പുതുവർഷം ദുബായിലും പാർക്കിംഗ് സൗജന്യം

ഹിജ്റ പുതുവർഷം ദുബായിലും പാർക്കിംഗ് സൗജന്യം

ദുബായ്: ഹിജ്റാ പുതുവർഷത്തോട് അനുബന്ധിച്ച് ദുബായില്‍ നാളെ (ജൂലൈ 30 ശനിയാഴ്ച) പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മള്‍ട്ടിലെവല്‍ പാർക്കിംഗുകള്‍ക്ക് തീരുമാനം ബാധകമല്ല.നേരത്തെ പുതുവർഷാരംഭത്തോട് അനുബന്ധിച്ച് ശനിയാഴ്ച പാർക്കിംഗിന് ഫീസ് ഈടാക്കില്ലെന്ന് അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചിരുന്നു. 

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ പാർക്കിംഗ് ലോട്ട് എം 18 നും സൗജന്യമായിരിക്കും. ടോളും ഈടാക്കില്ല. കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ചയായിരിക്കും കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളില്‍ പ്രവർത്തനം പുനരാരംഭിക്കുക. ബസുകളുടെ സമയക്രമത്തില്‍ മാറ്റമില്ല. 

ഷാർജയിലും മുഹറം ഒന്നിന് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളില്‍ ഇത് ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.