ന്യൂഡൽഹി: പുതിയ മദ്യനയം പിന്‍വലിച്ച് ഡൽഹി സര്‍ക്കാര്‍. മദ്യനയം അന്വേഷിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നലെയാണ് ചില്ലറ വില്‍പ്പന മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ നയം പിന്‍വലിച്ച് പഴയ നയം തുടരാന്‍ തീരുമാനിച്ചത്.
പഴയ നയം ആറ് മാസം കൂടി തുടരുമെന്നും 2022-23 വര്‍ഷത്തെ മദ്യനയം മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2022-23 വര്‍ഷത്തെ മദ്യനയത്തിന്റെ ഇതുവരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്ക് അയച്ചിട്ടില്ല. പഴയ നയം ജൂലൈ 31 വരെ ആദ്യം നീട്ടിയിരുന്നു. വീണ്ടും ആറു മാസം കൂടി നീട്ടാനാണ് സര്‍ക്കാരിന്റെ ആലോചന.
വീട്ടുപടിക്കല്‍ മദ്യവും മറ്റും എത്തിച്ചുനല്‍കുന്നതായിരുന്നു പുതിയ മദ്യനയം. മദ്യ ലൈസന്‍സ് എടുത്തവരെയും എക്‌സൈസ് ജീവനക്കാരെയും ബി.ജെ.പി സിബിഐയേയും ഇ.ഡിയേയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. മദ്യനയം പിന്‍വലിക്കുകയും സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടവേളയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2021 നവംബര്‍ 17 ന് പുതിയ മദ്യനയം നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ നാല് കോര്‍പറേഷനുകള്‍ നടത്തിയ മദ്യഷോപ്പുകളെ കുറിച്ച് ധനവകുപ്പ് അന്വേഷണം തുടങ്ങി. 2021-22 ലെ മദ്യനയം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ നാല് കോര്‍പറേഷനുകളും കൂടി 475 ഷോപ്പുകളാണ് നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ 389 ഷോപ്പുകളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.