മയക്കുമരുന്നടിച്ചവരെ പൊക്കാന്‍ പരിശോധന കിറ്റുമായി എക്‌സൈസ്

മയക്കുമരുന്നടിച്ചവരെ പൊക്കാന്‍ പരിശോധന കിറ്റുമായി എക്‌സൈസ്

തിരുവനന്തപുരം: ഇനി മയക്കുമരുന്ന് ഉപയോഗിച്ചവരെ പിടികൂടാന്‍ എക്‌സൈസിന് വൈദ്യപരിശോധന നടത്തേണ്ട ആവശ്യമില്ല. കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കില്‍ കണ്ടെത്താനാവുന്ന അബോണ്‍ കിറ്റുമായാണ് എക്‌സൈസ് രംഗത്തെത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍പ്പോലും മയക്കുമരുന്നുകളുടെ ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ശനനിലപാടുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

മദ്യപിച്ചവരെ 'ബ്രെത്ത് അനലൈസറില്‍' ഊതിച്ചോ മണത്തോ പിടികൂടാം, എന്നാല്‍, മയക്കുമരുന്നടിച്ചവരെ ഇതുകൊണ്ടൊന്നും കണ്ടെത്താനാവില്ല. ഇങ്ങനെ കൂളായി രക്ഷപ്പെടുന്നവരെ കുടുക്കാന്‍ 'ഉമിനീര്‍ ടെസ്റ്റ്' നടത്തുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഉമിനീര്‍ പരിശോധന കൊച്ചിയില്‍ ഉള്‍പ്പെടെ ഇതിനകം നടത്തിയിട്ടുണ്ട്

സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തിയിട്ടില്ല. പതിനായിരം കിറ്റുകളാണ് എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ എത്തിച്ചത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നത്. ഉമിനീരിന്റെ നനവ് പറ്റുന്ന സ്‌പോഞ്ചില്‍ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് തിരിച്ചറിയുന്നത്. ആളെ ചോദ്യംചെയ്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.