ന്യൂഡല്‍ഹി: ലോക്സഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. ഭരണ പ്രതിപക്ഷ കക്ഷികളിലെ എംപിമാര്‍ ഉള്‍പ്പെട്ട ചൂടേറിയ ചര്‍ച്ചയായിരുന്നു സഭയില്‍. ഇതിനിടെ എല്‍പിജി വിലക്കയറ്റം ഉന്നയിച്ച തൃണമൂല്‍ കോണ്‍ അംഗം കക്കോലി ഘോഷ് സഭയില്‍ പച്ച വഴുതിനയുമായി എത്തിയാണ് തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്.
തങ്ങള്‍ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് താന്‍ ആശ്ചര്യപ്പെടുന്നുവെന്ന് പറഞ്ഞാണ് അവര്‍ പച്ച വഴുതിന കടിച്ചത്. എല്‍പിജി വില വര്‍ധനവ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു തൃണമൂല്‍ എംപിയുടെ ശ്രമം. കക്കോലി ഘോഷിന്റെ വഴുതിനിങ്ങ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചര്‍ച്ചയില്‍ പണപ്പെരുപ്പ പ്രശ്നം പരിഹരിക്കുന്നതിലെ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം കക്കോലി ഘോഷ് ചോദ്യം ചെയ്തു. ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടര്‍ ലഭിച്ചവര്‍ക്ക് റീഫില്‍ ചെയ്യാന്‍ പണമില്ലെന്നും അവര്‍ സഭയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.