ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാജാപൂരില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ കൗണ്‍സിലര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ)ലംഘിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു. അടുത്ത് നടന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഷാജന്‍പൂര്‍ സിറ്റിയിലെ 12-ാം വാര്‍ഡില്‍ വിജയിച്ച സമീയുല്ല ഖാനെതിരെയാണ് എന്‍എസ്എ ചുമത്തിയത്.
ആഹ്ലാദ പ്രകടനത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. വിഎച്ച്പി പ്രവര്‍ത്തകരുടെ പരാതിയിലാണ് എന്‍എസ്എ ചുമത്തി കേസെടുത്തതെന്നും വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും എസ്ഡിപിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പരിപാടി നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ദേശവിരുദ്ധ മുദ്രാവാക്യത്തെ കുറിച്ച് പരാതി വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.