തിരുവനന്തപുരത്ത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. പൊഴിയൂരിലാണ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തിരുവനന്തപുരം പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പേരിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. എന്നാല്‍ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പിഎച്ച്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്‍റാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചത്. മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പൊഴിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.