കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജി.പ്രതാപവര്‍മ തമ്പാന്‍ (62) അന്തരിച്ചു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതി വീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്ത്യം സംഭവിച്ചത്.
കുണ്ടറ പേരൂര്‍ സ്വദേശിയായ പ്രതാപവര്‍മ തമ്പാന്‍ ചാത്തന്നൂര്‍ മുന്‍ എംഎല്‍എയാണ്. 2012-2014 കാലത്ത് ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റായിരുന്ന കാലയളവിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj