ദുബായിലും മറ്റ് എമിറേറ്റുകളിലും ശക്തമായ മഴ, റെഡ് അലർട്ട് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായിലും മറ്റ് എമിറേറ്റുകളിലും ശക്തമായ മഴ, റെഡ് അലർട്ട് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് നല്‍കി. ദുബായിലും അലൈനിലും വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അസ്ഥിര കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മഴയ്ക്കൊപ്പം ആലിപ്പഴ വ‍‍‍‍ർഷവും അനുഭവപ്പെടുന്നത് അപകടസാധ്യത വ‍ർദ്ധിപ്പിക്കുന്നു. താഴ്വരകളിലും മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലും യാത്ര പോകുന്നത് ഒഴിവാക്കണം.

ദുബായിലെ മർഗാം, അല്‍ ലബാബ്, ലിസാലി ഷാർജയിലെ അല്‍ ഫയ, അലൈനിലെ അല്‍ അമേര,അല്‍ ദാഹെർ എന്നിവിടങ്ങളഇലാണ് ശക്തമായ മഴ ലഭിച്ചത്. മഴയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അബുദബി പോലീസ് ആവർത്തിച്ചു. വാഹനമോടിക്കുന്ന എല്ലാവരുടെയും സുരക്ഷ മുന്‍നിർത്തി മുന്‍കരുതല്‍ അറിയിപ്പുകള്‍ പിന്തുടരണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. വാഹനമോടിക്കുമ്പോള്‍ മഴയുടെയും വെളളക്കെട്ടിന്‍റെയുമെല്ലാം ദൃശ്യങ്ങള്‍ പകർത്താന്‍ ശ്രമിക്കുന്നത് ഡ്രൈവിംഗിലെ ശ്രദ്ധതെറ്റിക്കുമെന്നും അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.