കോട്ടയം: എബ്രാഹം ജെ. പുതു മന (കുഞ്ഞൂഞ്ഞ്) നിര്യാതനായി. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കവെ ആയിരുന്നു അന്ത്യം.
സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിലും നടക്കും. 
ഭാര്യ: പരേതയായ പെണ്ണമ്മ എബ്രാഹം കോട്ടാങ്ങല്‍ പനന്തോട്ടം കുടുംബാംഗമാണ്.
മക്കള്‍: സിസ്റ്റര്‍ റെജിനാള്‍ഡ് (സെന്റ് ജോസഫ് കൂണി കോണ്‍വന്റ്, പോണ്ടിച്ചേരി), ജോസുകുട്ടി (പി&പി സൗണ്ട്‌സ്, പൊന്‍കുന്നം), ജിമ്മിച്ചന്‍ എബ്രാഹം, ലിറ്റി റ്റോമി, ഫാദര്‍ മാത്യു പുതുമന (വികാരി, സെന്റ് മേരീസ് ചര്‍ച്ച്, കണ്ണമ്പള്ളി), തോമസ് എബ്രാഹം (റിട്ട. സീനിയര്‍ മാനേജര്‍, മില്‍മ), ലെമ്‌ന ബെന്നി, ലെമി റ്റോമി. 
മരുമക്കള്‍: ജെസി ഈരൂരിക്കല്‍ (ഇളങ്ങുളം), ഷീന ജിമ്മി ഞാഞ്ഞിലത്ത് (കൂരോപ്പട), റ്റോമി ഐസക് ഞായര്‍കുളം (പള്ളിക്കത്തോട്), സിമി തോമസ് കുരുവന്‍ പ്ലാക്കല്‍ (ഭരണങ്ങാനം), ബെന്നിച്ചന്‍ പൂവേലില്‍ (ചെങ്ങളം), തോമസ് സെബാസ്റ്റ്യന്‍ പത്തുംപാടം (കുറ്റിക്കല്‍), 
കൊച്ചുമക്കള്‍: പ്രിറ്റി, പ്രിന്‍സ്, നീതു ജിമ്മി, റീതു ജിമ്മി, റ്റോം ഐസക്, നീതു ഐസക്, ഡോ. രോഖന്‍ തോമസ്, റിമി, റ്റിസ, റ്റിയ 
ഫാദര്‍ എബി പുതമന സഹോദര പുത്രനാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.