ദുബായില്‍ 50 ദുബായ് കാന്‍ കുടിവെളള സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും

ദുബായില്‍ 50 ദുബായ് കാന്‍ കുടിവെളള സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും

ദുബായ്: ദുബായ് കാന്‍ പദ്ധതിയില്‍ 2022 അവസാനത്തോടെ 50 കുടി വെളള സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. കുടിവെളളം ലഭ്യമാക്കാന്‍ നഗരത്തിലുടനീളം കുടിവെളള സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന ദുബായ് കാന്‍ പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്കക്കുകയെന്നുളളതാണ് പദ്ധതിയുടെ പ്രാഥമികമായ ലക്ഷ്യം. നിലവില്‍ 34 സ്ഥലങ്ങളിലാണ് ദുബായ് കാന്‍ സ്ഥാപിച്ചിട്ടുളളത്.

ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നേതൃത്വത്തിലാണ് ദുബായ് കാന്‍ നടപ്പിലാക്കുന്നത്. കുപ്പിയില്‍ വെള്ളം നിറയ്ക്കാനുളള സൗകര്യമാണ് ദുബായ് കാന്‍ കുടിവെളള സ്റ്റേഷനുകള്‍ നല‍്കുന്നത്. പദ്ധതി നടപ്പിലായതിന് ശേഷം 10 ലക്ഷം കുപ്പിവെളളം വാങ്ങുന്നത് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കുടിവെളള സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതോടെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.