റിയാദ്: സൗദി അറേബ്യയിലെ ഫർസാന്‍ ദ്വീപില്‍ കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തി. സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ നടത്തിയ ഗവേഷണത്തിലാണ് കൂടുതല്‍ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സൗദി ഹെറിറേറ്റേജ് അതോറിറ്റി വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ചെമ്പ് കഷ്ണങ്ങൾ കൊണ്ട് മടക്കിയ റോമൻ കവചം ഉൾപ്പെടെയുള്ള അപൂർവ കഷണങ്ങൾ സൗദി-ഫ്രഞ്ച് സംയുക്ത സംഘം കണ്ടെത്തിയിട്ടുണ്ട്.
"ലോറിക്ക സ്ക്വാമാറ്റ" എന്നറിയപ്പെടുന്ന മറ്റ് തരത്തിലുള്ള കവചങ്ങളും സംഘം കണ്ടെത്തി.റോമൻ കാലഘട്ടത്തിൽ എഡി ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതാണ് ഇത്.
ജീസാന്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റർ അകലെ ചെങ്കടലിലാണ് ഫർസാന്‍ ദ്വീപ്. കിഴക്കൻ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷന്റെ (ജെനോസ്) പേരിലുള്ള റോമൻ ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുൾപ്പെടും. 2005 ല്‍ സൗദി ഫ്രഞ്ച് സംയുക്ത സംഘം ദ്വീപ് സന്ദർശിക്കുകയും പര്യവേക്ഷണം നടത്തുകയും ചെയ്തിരുന്നു. 2011 ല്‍ സർവ്വെ ആരംഭിക്കുന്നതിന് മുന്‍പ് പുരാവസ്തു പ്രധാന്യമുളള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും അവയിൽനിന്ന് പ്രയോജനം നേടുന്നതിനും നിരന്തരമായ ശ്രമങ്ങൾ പുരാവസ്തു അതോറിറ്റി തുടരുകയാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.