കേന്ദ്രം മുല്ലപ്പെരിയാറിൽ അടിയന്തിരമായി ഇടപെടണം : ജോസ് കെ മാണി എം പി രാജ്യസഭയിൽ

കേന്ദ്രം മുല്ലപ്പെരിയാറിൽ അടിയന്തിരമായി ഇടപെടണം : ജോസ് കെ മാണി എം പി രാജ്യസഭയിൽ

ന്യൂഡൽഹി : മുല്ലപ്പെരിയാറിലേക്ക് കേന്ദ്ര വിദഗ്‌ധസംഘത്തെ അയ്ക്കണമെന്ന ആവശ്യം ജോസ് കെ മാണി എം പി രാജ്യസഭയിൽ ഉന്നയിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കേരളത്തിലെ, പ്രത്യേകിച്ച് മധ്യകേരളത്തിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. മഴ ഇനിയും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു ജലനിരപ്പ് അടിയന്തിരമായി താഴത്തേണ്ടതുണ്ട്. മുല്ലപ്പെരിയാറിന്റെ സ്ഥിതി മനസിലാക്കുന്നതിനും പഠിക്കുന്നതിനുമായി കേന്ദ്ര സംഘത്തെ ഉടൻ അയക്കണം. ഇക്കാര്യം നേരത്തെയും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല . മധ്യ കേരളത്തിലെ ജനങ്ങളുടെ ആധിയും ഒരു സംസ്ഥാനത്തിന്റെ ആശങ്കയും കേന്ദ്ര സർക്കാർ കണക്കിലെടുക്കണം . ഒട്ടും കാല താമസം പാടില്ല. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിനും ജലവും എന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജോസ് കെ മാണി രാജ്യ സഭയിൽ പറഞ്ഞു.

ശൂന്യ വേളയിലാണ് ഈ വിഷയം അദ്ദേഹം ഉന്നയിച്ചത്. എന്നാൽ തമിഴ്നാട് എംപിമാർ ഇതിനെ എതിർക്കുകയും തുടർന്ന്  സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്തു.

കേരളത്തിന്റെ നിലപാട് തമിഴ്നാട് മനസിലാക്കണം. കേളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഈ ഘട്ടത്തിൽ പരമ പ്രധാനം. ഇത് ഉൾക്കൊണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജോസ് കെ മാണി എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.