50 മൈക്രോണിന് മുകളിലുള്ള കവറുകള്‍ ഉപയോഗിക്കാന്‍ അനുമതി

50 മൈക്രോണിന് മുകളിലുള്ള കവറുകള്‍ ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിന് മുകളിലുള്ള കവറുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജൂലൈ ഒന്നിനാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തില്‍ വന്നത്. നിരോധനം നിലവില്‍ വന്നപ്പോള്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു പല മാനദണ്ഡ പ്രകാരം പിഴ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഓള്‍ കേരള ഡിസ്‌പോസബിള്‍ ഡീലേഴ്‌സ് അസോസിയേഷനാണു ബോര്‍ഡിനെ സമീപിച്ചത്.

ക്യാരി ബാഗ്, തുണി ബാഗ്, പേപ്പര്‍ ബാഗ് പോളി ലാക്റ്റിക് ആസിഡ് (പിഎല്‍എ) ആവരണമുള്ള പേപ്പര്‍ കപ്പ് പേപ്പര്‍ പ്ലേറ്റ് പേപ്പര്‍ സ്‌ട്രോ പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ തടി സ്പൂണ്‍, സ്റ്റീല്‍ സ്പൂണ്‍ വളമാക്കാവുന്ന ഗാര്‍ബേജ് ബാഗ് പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന കവര്‍ എന്നിവയ്ക്ക് പുതിയ ഉത്തരവോടെ നിരോധനം ബാധകമല്ലാതായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.