ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതോടെ ഇടുക്കി ഡാമിലെ വെള്ളം പൂര്‍ണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2382.68 അടിയാണ് വെള്ളത്തിന്റെ അളവ്. മുക്കാല്‍ അടികൂടി ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ കര്‍വിലെത്തും. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ ഡാമിലെത്തുന്ന അധിക ജലം തുറന്ന് വിടുമെന്നാണ് ലഭിക്കുന്ന സൂചന
2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉത്തരവിറക്കിയിരുന്നത്.
അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.90 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മുല്ലപ്പെരിയാറില്‍ നിന്നെത്തുന്ന അത്രയും അളവ് വെള്ളം വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റത്തേക്ക് കൊണ്ടു പോകുന്നുണ്ടെങ്കിലും ജലനിരപ്പ് കുറയുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.