ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ലോകരാജ്യങ്ങളില്‍ ഇന്ത്യയും

ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ലോകരാജ്യങ്ങളില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച 10 ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 85 ശതമാനത്തലധികമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിന്റെ തോത് എന്ന് വിപിഎന്‍ സേവന ദാതാക്കളായ സര്‍ഫ് ഷാര്‍ക്കും നെറ്റ്ബ്ലോക്സും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ന്റെ ആദ്യ പകുതിയില്‍, ഏറ്റവും കൂടുതല്‍ നിയന്ത്രണം നേരിട്ടത് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. തൊട്ട് പിന്നില്‍ ട്വിറ്ററും വാട്സാപ്പുമാണ്. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ജൂണ്‍ 17 ന് ബീഹാറിലും ഇത്തരത്തില്‍ കാര്യമായ തടസം നേരിട്ടിരുന്നു.

ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ പ്രശ്നം ഉടലെടുക്കുമ്പോള്‍ ഇന്റര്‍നെറ്റ് മന്ദഗതിയിലാകുകയോ പൂര്‍ണമായും വിച്ഛേദിക്കുകയോ ചെയ്ത് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.