തലശേരി: പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി. ഉരുള്‍പൊട്ടി നാശം സംഭവിച്ച പൂളക്കുറ്റി, നെടുംപുറംചാല്‍ പ്രദേശങ്ങളിലും മാര്‍ പാംപ്ലാനി നേരിട്ടെത്തി. 
ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെയും ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവരെയും ആശ്വസിപ്പിക്കാനും അദേഹം സമയം കണ്ടെത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി അദേഹം പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് എല്ലാ സഹായങ്ങളും പിന്തുണയും മാര്‍ പാംപ്ലാനി വാഗ്ദാനം ചെയ്തു.
മലയോര പ്രദേശങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്. ഓണത്തിന് വേണ്ടി നടത്തിയ കൃഷി പലയിടത്തും നശിച്ചു. കടുത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇടവകകള്‍ കേന്ദ്രീകരിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങളും സഭ നടത്തുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.