അകാസ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ സര്‍വീസ് മുംബൈ- അഹമ്മദാബാദ് റൂട്ടില്‍

അകാസ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ സര്‍വീസ് മുംബൈ- അഹമ്മദാബാദ് റൂട്ടില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ അകാസ എയറിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ ആരംഭിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ സര്‍വീസ് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറല്‍ വി.കെ സിങും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി റൂട്ടുകളിലാണ് അകാസ ആദ്യ സര്‍വീസുകള്‍ നടത്തുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
ബെംഗളൂരു കൊച്ചി റൂട്ടിലെ സര്‍വീസ് ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. രാകേഷ് ജുന്‍ജുന്‍വാലയുടെ മേല്‍നോട്ടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ജൂലൈയില്‍ തന്നെ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

737 മാക്‌സ് വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ക്രമാനുഗതമായി സേവനങ്ങള്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സര്‍വീസ് ആയിരിക്കും തങ്ങളുടേത് എന്നതാണ് കമ്പനിയുടെ അവകാശ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.