പലസ്തീന്‍ തീവ്രവാദികള്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം; മരണസംഖ്യ 24 ആയി

പലസ്തീന്‍ തീവ്രവാദികള്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം; മരണസംഖ്യ 24 ആയി

ടെല്‍ അവീവ്: പലസ്തീന്‍ നഗരമായ ഗാസയില്‍ തീവ്രവാദ സംഘടനയായ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) ഗ്രൂപ്പ് അംഗങ്ങള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. 204 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അതേസമയം, ഗാസയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായത് ഇസ്ലാമിക് ജിഹാദ് ഭീകരരുടെ റോക്കറ്റാണെന്ന് ഇസ്രയേല്‍ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ ഉന്നത കമാന്‍ഡര്‍ തയ്സീര്‍ ജബാരിയുള്‍പ്പെടെയുള്ള പി.ഐ.ജെ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇസ്രയേലിന് നേരെ 300 റോക്കറ്റാക്രമണങ്ങള്‍ ഗാസ നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. തങ്ങളുടെ വ്യോമപരിധിയില്‍ പ്രവേശിച്ച മിസൈലുകളെയെല്ലാം ഇസ്രയേല്‍ അയണ്‍ഡോം മിസൈല്‍ ഡിഫന്‍സ് സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിച്ചതിനാല്‍ സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റിട്ടില്ല. വെസ്റ്റ് ബാങ്കില്‍ നടത്തിയ റെയ്ഡിനിടെ 19 പി.ഐ.ജെ അംഗങ്ങളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു.

മദ്ധ്യ ഇസ്രയേലില്‍ ബോംബാക്രമണം നടത്തുമെന്ന പി.ഐ.ജെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.ഐ.ജെ ഇറാന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സിറിയയിലെ ഡമാസ്‌കസില്‍ ആസ്ഥാനമുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.