ന്യൂഡല്‍ഹി: സൈനിക ബന്ധം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ആദ്യമായി ഇന്ത്യയില്‍ നങ്കൂരമിട്ടു. യുഎസ്എന്‍എസ് ചാള്‍സ് ഡ്രൂ എന്ന ചരക്ക് കപ്പലാണ് 11 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ കാട്ടുപള്ളിയിലെ എല്‍ആന്‍ഡ്ടി കപ്പല്‍ശാലയിലെത്തിയത്.
യുഎസ്എന്‍എസ് ചാള്‍സ് ഡ്രൂവിനെ സ്വാഗതം ചെയ്യാന്‍ പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍, നേവി വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മഡെ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എല്‍ആന്‍ഡ്ടി ഷിപ്പ്‌യാര്‍ഡിലെത്തി. ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍, ഡിഫന്‍സ് അറ്റാഷെ റിയര്‍ അഡ്മിറല്‍ മൈക്കല്‍ ബേക്കര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പ്രതിരോധ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015-16 ല്‍ 1,500 കോടി രൂപ മൂല്യമുള്ള കയറ്റുമതിയാണുണ്ടായിരുന്നത്. ഇപ്പോഴത് 800 ശതമാനം വര്‍ധിച്ച് 13,000 കോടി രൂപയായി. ഇന്ത്യന്‍ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനം അമേരിക്കയാണെന്ന് പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.