പെര്‍ത്ത്: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ യോഗം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്നു. മൗണ്ട് ലോലിയിലെ മെല്‍കൈറ്റ് കത്തോലിക്ക പള്ളിയില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു പരിപാടി. പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പരിപാടി സംഘടിപ്പിച്ചത്.
പെര്‍ത്തില്‍ നടന്ന പൗരസ്ത്യ കത്തോലിക്കാ സഭകളുടെ യോഗത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന സ്വീകരണം.
യോഗത്തില്‍ ദൈവശാസ്ത്രജ്ഞനും ഓസ്ട്രേലിയയിലെ നോട്ടര്‍ ഡാം സര്‍വകലാശാലയിലെ അധ്യാപകനുമായ ഡോ. പീറ്റര്‍ ക്രിസ്റ്റോഫൈഡ്‌സ് ആമുഖ പ്രഭാഷണം നടത്തി. പൗരസ്ത്യ സഭകളെക്കുറിച്ചും അതിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഉക്രെയ്ന്‍ കത്തേലിക്ക സഭയെ പ്രതിനിധീകരിച്ച് ഡോ ആന്‍ഡ്രൂ കാര്‍നിയ, മാല്‍ക്കൈറ്റ് ഗ്രീക്ക് കാത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ഫാ. ഏലിയാസ് കില്‍സി, മരോനൈറ്റ് പാരമ്പര്യത്തെക്കുറിച്ച് ഫാ. ടോണി മൂസ, സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ഫാ. അനീഷ് പൊന്നെടുത്തകല്ലേല്‍, റോമന്‍ കാത്തലിക് ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ജെയിംസ് ചുവ, സിറോ മലങ്കര കത്തോലിക്കാ സഭയ്ക്കു വേണ്ടി ലിങ്കൺ വി. എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന പൗരസ്ത്യ കത്തോലിക്കാ സഭകളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍
ഒരുമിച്ചു ദൈവത്തെ സേവിക്കുക എന്ന പൊതുതത്വത്തിലൂന്നിയായിരുന്നു പ്രഭാഷണങ്ങള്‍. പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശത്തിലൂടെയും ശക്തിയിലൂടെയും ഒരുമിച്ച് ലോകത്തെ അഭിമുഖീകരിക്കാനും മഹത്തായ കാര്യങ്ങള്‍ ചെയ്യാനും ആഹ്വാനം ചെയ്താണ് യോഗം സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26