കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ബര്‍മിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വെള്ളി. ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരെയാണ് ഇന്ത്യ വീണത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യത്തിനെതിരെ മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെയെത്തിയ സ്മൃതി മന്ഥാന ആറ് റണ്‍സ് മാത്രമെടുത്ത് ബ്രൗണിന് മുന്നില്‍ കീഴടങ്ങി. ഷെഫാലി വര്‍മയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജെര്‍മിയ റോഡ്രിഗസും (33) ഹര്‍മര്‍പ്രീത് കൗറും (65) ചേര്‍ന്ന സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

എന്നാല്‍ നിര്‍ണായക സമയത്ത് ഇരുവരും പുറത്തായതോടെ വിജയത്തിലേക്ക് ഇന്ത്യക്ക് നീങ്ങാനായില്ല. ഓസീസിന് വേണ്ടി ഗാര്‍ഡ്‌നെര്‍ മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ മേഗന്‍ ഷൂട്ട് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

വെങ്കല മെഡല്‍ ന്യൂസീലന്‍ഡിനാണ്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി തകര്‍ത്തെറിഞ്ഞാണ് ന്യൂസീലന്‍ഡ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.