വലതുകരം ഇല്ല; പക്ഷെ വയലിനില്‍ ഈ മിടുക്കി തീര്‍ക്കുന്നത് അതിഗംഭീര സംഗീതം

വലതുകരം ഇല്ല; പക്ഷെ വയലിനില്‍ ഈ മിടുക്കി തീര്‍ക്കുന്നത് അതിഗംഭീര സംഗീതം

എന്റെ നിറം പോരാ, എനിക്ക് ഉയരം തീരെയില്ല... ഇങ്ങനെ എത്രയെത്ര പരാതികളും പരിഭവങ്ങളുമാണ് നമ്മളില്‍ പലരും ദിവസവും പറഞ്ഞു നടക്കുന്നത്. ജീവിതത്തില്‍ വെറും നിസ്സാരമായ പ്രതിസന്ധികളില്‍ പോലും തളര്‍ന്നു പോകുന്ന അനേകരേയും നമുക്ക് പലപ്പോഴും കാണാം. വെല്ലുവിളികളെ നേരിടേണ്ടി വരുമ്പോള്‍ ചിലര്‍ പരിശ്രമിക്കുക പോലും ചെയ്യാതെ തളര്‍ന്ന സ്വയം കുറ്റപ്പെടുത്തി ഒടുക്കം വിഷാദ രോഗത്തിലേക്ക് നടന്നകലും. എന്നാല്‍ മറ്റു ചിലരുണ്ട്, ആത്മധൈര്യം കൊണ്ടു കുറവുകളെ പോലും ജീവിതത്തില്‍ നിറവുകളാക്കുന്നവര്‍.

മനാമി ഇറ്റോ എന്ന പെണ്‍കുട്ടിയും ഇത്തരത്തില്‍ തന്റെ കുറവുകളെ നിറവുകളാക്കി മാറ്റിയ മിടുക്കിയാണ്. ചിലര്‍ക്കെങ്കിലും ഏറെ സുപരിചിതമാണ് മനാമി ഇറ്റോയുടെ പേര്. പ്രത്യേകിച്ച് സംഗീതത്തോട് അല്‍പം ഇഷ്ടം കൂടുതലുള്ളവര്‍ക്ക്. വലതുകരം ഇല്ല മനാമിക്ക്. വേദികളിലേക്ക് മനാവി വരുമ്പോള്‍ ഇടതു കൈയില്‍ ഒരു വയലിനും ഉണ്ടാകും. കൃത്രിമമായി സ്ഥാപിച്ച വലംകൈകൊണ്ട് മനാമി വയലിന്‍ വായിക്കും, ആരേയും അതിശയിപ്പിക്കുന്ന തരത്തില്‍. കൃത്രിമ കൈ കൊണ്ട് വയലിനില്‍ മനാമി വിസ്മയം തീര്‍ക്കുമ്പോള്‍ ചിലരുടേയെങ്കിലും മിഴികള്‍ നിറയും. പക്ഷെ മനോഹര സംഗീതം മനസ്സ് നിറയ്ക്കും എന്നുറപ്പ.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന് അപ്രതീക്ഷിതമായ ഒരു അപകടം ആണ് മനാമി ഇറ്റേയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ആ അപകടത്തില്‍ അവള്‍ക്ക് തന്റെ വലതു കരം നഷ്ടമായി. അതും പൂര്‍ണ്ണമായും. പക്ഷെ വിധിക്ക് മുന്‍പില്‍ മനാമി അടയറവ് പറയാന്‍ തയാറായിരുന്നില്ല. അവള്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടു. സേവനത്തിന്റേയും ശുശ്രൂഷയുടേയും നന്മ പകരന്ന നഴ്‌സിങ് ആണ് മനാമി പഠിച്ചത്. കൃത്രിമ കൈയുള്ള ജപ്പാനിലെ ആദ്യത്തെ നഴ്സ് എന്ന ചരിത്രവും മനാമി എന്ന മിടുക്കിയുടെ പേരിലാണ്.

തീര്‍ന്നില്ല മനാമിയുടെ വിസ്മയങ്ങള്‍. പാരാ-ഒളിംപിക്സില്‍ അറിയപ്പെടുന്ന നീന്തല്‍താരം കൂടിയാണ് ഈ മിടുക്കി. 2008-ലെ ബെയ്ജിങ് പാരാ-ഒളിംപിക്സിലും 2012-ലെ ലണ്ടന്‍ പാരാ-ഒളിംപിക്സിലും മനാമി മികച്ച നേട്ടം കൊയ്തിരുന്നു. ജീവിതം തനിക്ക് നേരെ വെല്ലുവിളികളുമായി എത്തിയപ്പോള്‍ തോറ്റു കൊടുക്കാന്‍ തയാറാവാതെ മനാമി മുന്നേറി, അനേകര്‍ക്ക് മാതൃകയായി...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.