വാഷിങ്ടണ്‍: റഷ്യന്‍ റഡാര്‍ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കാന്‍ ഉക്രെയ്ന്‍ സേനയ്ക്ക് അമേരിക്ക ആന്റി റഡാര്‍ മിസൈലുകള്‍ കൈമാറി. അമേരിക്കയുടെ പ്രതിരോധ അണ്ടര്‍ സെക്രട്ടറി കോളിന്‍ കാള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഏത് തരം മിസൈലുകളാണ് കൈമാറിയതെന്ന് കാള്‍ വെളിപ്പെടുത്തിയിട്ടില്ല.
എജിഎം 88 ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകളാണ് നല്‍കിയിട്ടുള്ളതെന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥന്റെ പ്രതികരണം സിഎന്‍എന്‍ പുറത്തുവിട്ടതിന് പിന്നാലെ എജിഎം 88 ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകളുമായി യുഎസ് സൈനിക വിമാനങ്ങള്‍ പറക്കുന്നതിന്റെ ചിത്രങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി.
30 മൈലിലധികം റേഞ്ച് ഉള്ളതാണ് എജിഎം 88 ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകള്‍. ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളെ നശിപ്പിക്കാനോ പ്രവര്‍ത്തന ക്ഷമമാക്കാനോ ഇതിന് സാധിക്കും. അമേരിക്ക ഉക്രയ്‌ന് നല്‍കിയിട്ടുള്ള ദീര്‍ഘദൂര ആയുധങ്ങളിലൊന്നാണിത്. ഉക്രെനിയന്‍ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിടാന്‍ ഉക്രെയ്ന്‍ സേനയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.
ഉക്രെയ്‌നുള്ള യുദ്ധ സഹായ പാക്കേജിന്റെ ഭാഗമായാണ് മിസൈലുകള്‍ നല്‍കിയതെന്ന് കോളിന്‍ കാള്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സഹായങ്ങളുടെ ഉപയോഗത്തിന് ശേഷം ഉക്രെയ്ന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌ന് അമേരിക്ക പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളറിന്റെ ഏറ്റവും പുതിയ ആയുധ പാക്കേജിനെക്കുറിച്ചും കാള്‍ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.