തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിക്കൊരുങ്ങുന്നു. വിസി ക്കെതിരെ ഗുരുതരാരോപണങ്ങളാണ് ഗവർണറുടെ മുന്നിലുള്ളത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് മറ്റു പല അപേക്ഷകരെയും മറികടന്ന് അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയത് സംബന്ധിച്ച് വിസിയോടു ഗവർണർ വിശദീകരണം തേടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ വിസിയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയിലേക്ക് നീങ്ങും. ഗവർണറുടെ അധികാരം കവർന്നെടുത്ത് കണ്ണൂർ സർവ്വകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിച്ചതാണ് മറ്റൊരു പരാതി. ഇതിനിടെ സർവകലാശാല ചട്ടം മറികടന്ന് സ്വാശ്രയ കോളേജിലെ വിസി നേരിട്ട് സർവകലാശാലയിലേക്ക് അഫിലിയേഷന് ശുപാർശ നൽകിയത് സമീപകാലത്ത് വിവാദമായിരുന്നു.
ഗോപിനാഥ് കൂടി അംഗമായ സർവകലാശാല നിയമപരിഷ്കരണ സമിതിയാണ് വിസി നിയമനത്തിൽ ഗവർണർക്ക് ഇപ്പോൾ ഉള്ള അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് കൊണ്ടുവരുമെന്ന് ശുപാർശ ചെയ്തത്. ഇതിന് കരട് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അതിനിടയാണ് പഴയ 11ഓർഡിനൻസുകൾ വീണ്ടും ഇറക്കാൻ ഗവർണർ വിസമ്മതിക്കുകയും അവ കാലഹരണപ്പെടുകയും ചെയ്തത്.
ഗോപിനാഥ് രവീന്ദ്രന് രണ്ടാം തവണയും കണ്ണൂർ വിസിയായി നിയമനം നൽകിയത് ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവർണർ. വിസിയെ സസ്പെൻഡ് ചെയ്യാനും പുറത്താക്കാനും ഗവർണർക്ക് സാധിക്കും. മുൻപ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത ഹർജിയിൽ ആയിരുന്നു നടപടി. അന്ന് ഗവർണർ ഒന്നാം എതിർകക്ഷിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.